KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: മെയ് എട്ടിന് രാവിലെ 6 മുതല്‍ മെയ് 16 വരെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇനിയും മുമ്പോട്ട് പോയാൽ ആരോഗ്യ മേഖലയുടെ പ്രവർത്തനം താളം തെറ്റുന്ന നിലയിലേക്ക് പോകുന്ന സാഹചര്യം മുൻകൂട്ടി കണ്ടാണ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി നടത്തിയ ആശയവിനിമയത്തിൻ്റെ ഭാഗമായി അടിയന്തര തീരുമാനമെടുത്തതെന്ന് മനസിലാക്കുന്നത്. അവശ്യ സേവനങ്ങൾക്ക് മാത്രമേ അനുമതിയുള്ളൂ. ലോക്ഡൌൺ കർശനമായി നടപ്പിലാക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *