KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർ CFLTC യിലേക്ക് കിടക്കകൾ കൈമാറി

കൊയിലാണ്ടി: തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിക്കുന്ന സി.എഫ്.എൽ.ടി.സി.യിലേക്ക് ജില്ലാ ഭരണകൂടം അനുവദിച്ച 62 കിടക്കകളും തലയണകളും ഡെപ്യൂട്ടി കലക്ടർ അനിതകുമാരിയിൽ നിന്ന് എറ്റുവാങ്ങി. വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അതുല്യ ബൈജു, പഞ്ചായത്ത് അംഗങ്ങളായ ശിവദാസൻ, രാജേഷ് കുന്നുമ്മൽ എന്നിവർ സന്നിഹിതരായി. സി.എഫ്.എൽ.ടി.സി. പൂർണ്ണമായി സജീകരിക്കുന്നതിനു വേണ്ടി 100 കിടക്കകളും അനുബന്ധ സാധനങ്ങളും ആവശ്യമായി വേണ്ടതുണ്ട്. സി.എഫ്.എൽ.ടി.സി.യുടെ സുഗമമായ പ്രവർത്തനത്തിന് എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട്.

Leave a Reply

Your email address will not be published. Required fields are marked *