KOYILANDY DIARY

The Perfect News Portal

കേരള കർഷക സംഘം മഴക്കാല കൃഷി നടീൽ ഉത്സവം സംഘടിപ്പിച്ചു

കൊയിലാണ്ടി: കേരള കർഷക സംഘം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  മഴക്കാല കൃഷി നടീൽ ഉത്സവം സംഘടിപ്പിച്ചു. കഴിഞ്ഞവർഷം കൊവിഡ്19 സാഹചര്യത്തിൽ ഏരിയ കമ്മിറ്റി നടത്തിയ കൃഷിയിലൂടെ വൻ ഉത്പാദന വർധനവാണ് ഉണ്ടാക്കിയത്.  ഇത്തവണയും കൂടുതൽ കൃഷി വ്യാപനമാണ് ലക്ഷ്യമിടുന്നത്. തരിശുരഹിത കൃഷിയിടമാണ് ലക്ഷ്യംവെക്കുന്നത്. മഴക്കാല കൃഷിയിൽ ഇടവിള കൃഷിയും മറ്റു കാർഷിക വിളകളും പ്രോത്സാഹിപ്പിക്കുന്നു. കൊയിലാണ്ടി ഏരിയാ തല ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം കെ. ഷിജു ചെങ്ങോട്ടുകാവിൽ നിർവഹിച്ചു. പി. വേണു മാസ്റ്റർ അധ്യക്ഷനായി, ടിവി. ഗിരിജ, കെ. സദാനന്ദൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *